പൂഞ്ച്: അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാൻ. പൂഞ്ച് ജില്ലയിലെ മേന്ധർ മേഖലയിലും ബലാക്കോട്ടിലും പാകിസ്ഥാൻ വെടി നിർത്തൽ ലംഘിച്ചു.
ഷാപുരിലും കിർണിയിലും നേരത്തെ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. പ്രകോപനമില്ലാതെയുള്ള പാക് വെടിവെയ്പ്പിനെ തുടർന്ന് ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. തുടർന്ന് പാകിസ്ഥാൻ പിൻവാങ്ങുകയായിരുന്നു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടിക്ക് ശേഷം അതിർത്തിയിൽ പാകിസ്ഥാൻ നിരന്തരം പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്റെ അനാവശ്യ പ്രകോപനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകി കൊണ്ടിരിക്കുന്നത്.
Discussion about this post