15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്കരണത്തില്‍ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
കേരളത്തിലെ വന്‍കിട ക്വാറി ഉടമകള്‍ക്ക് തിരിച്ചടിയാകുന്ന വിധിയാണ് ഇന്ന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ 15 ഏക്കറില്‍ കൂടുതലുള്ള ക്വാറികള്‍ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാനാവില്ല.
പുതിയ ക്വാറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണേ് ക്വാറി ഉടമകള്‍ക്ക് തിരിച്ചടിയാകുന്ന വിധി വന്നിരിക്കുന്നത്.
Discussion about this post