ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിന്‍റെ എഞ്ചിന് ആകാശത്തുവച്ച് തീപിടിത്തതിനെ തുടര്‍ന്ന് അടിയന്തിരമായി ഇറക്കി. ഗോവയിലെ പരിസ്ഥിതി മന്ത്രി നിലേഷ് കബ്രാല്‍ അടക്കം 180 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അടിയന്തിരമായി ലാന്‍ഡ് ചെയ്തത്.
ഗോവന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെട്ട വിമാനത്തിനാണ് തീപിടിച്ചത്. ടേക്ക് ഓഫ് ചെയ്ത് 15 മിനിറ്റിന് ശേഷമാണ് തീ പിടിച്ചത് മനസ്സിലായത്. പൈലറ്റിന്‍റെ അവസരോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.
Discussion about this post