പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഐഎൻഎസ് വിക്രമാദിത്യയുടെ ഔദ്യോഗിക ഗാനം ആലപിക്കുന്ന വീഡിയൊ പുറത്തു വിട്ടു. വീഡിയൊയിൽ വിക്രമാദിത്യയുടെ പൊതു ഗാനം കപ്പലിലെ ജീവനക്കാരോടൊപ്പം പ്രതിരോധ മന്ത്രിയും ഗാനം ആലപിക്കുന്നത് കാണാം. 2.19 മിനിറ്റ് ദൈർഘ്യമുളള ക്ലിപ്പ് പ്രതിരോധ മന്ത്രിയുടെ ഓഫീസിലെ ട്വിറ്ററിൽ നിന്നുമാണ് പങ്കു വച്ചിരിക്കുന്നത്.
नौसेना के सम्मान में, इसकी गरिमा और शान में.
विमान-वाहक युद्धपोत ‘विक्रमादित्य’ पर नौसैनिकों के साथ गीत गाते हुए रक्षा मंत्री
श्री @rajnathsingh @indiannavy pic.twitter.com/33O6Gzi08R— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) September 30, 2019
വീഡിയൊ സോഷ്യൽ മീഡിയയിൽ വൈറലായി. കറുത്ത വേഷത്തിലുളള വേഷം ധരച്ച് രാജ്നാഥ് സിംഗ് ‘നൗ സേന കെ സമന്ഡ മെൻ’ എന്ന ഗാനം ആലപിക്കുന്നത് കാണാം. ഐഎൻഎസ് വിക്രമാദിത്യയുടെ ഔദ്യോഗിക ഗാനം വിമാനവാഹിനി കപ്പലിലെ ജീവനക്കാരാണ് രചിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഐഎൻഎസ് വിക്രമാദിത്യയിൽ രണ്ട് ദിവസത്തെ രാജ്നാഥ് സിങ്ങിന്റെ താമസത്തിനിടെയാണ് വീഡിയൊ ചിത്രീകരിച്ചത്.മസഗൺ ഡോക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ അന്തർവാഹിനികപ്പൽ ഉദ്ഘാടനം ചെയ്ത ശേഷം ശനിയാഴ്ച മുംബൈയിൽ നിന്നുമാണ് രാജ് നാഥ് സിംഗ് കപ്പലിൽ കയറിയത്.
‘ഐഎൻഎസ് വിക്രമാദിത്യയയിൽ 24 മണിക്കൂർ ചെലവഴിച്ചു. എന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളിലൊന്നാണ്.കടലിൽ ഒരു ദിവസം എനിക്ക് പുതിയ കാഴ്ചപ്പാട് നൽകി’ രാജ്നാഥ് ട്വീറ്റ് ചെയ്തു.
Discussion about this post