ഇന്ത്യ സിംഗപ്പൂർ ഹാക്കത്തണിൽ പങ്കെടുത്ത പ്രധാനമന്ത്രിയെ ആകർഷിച്ച് ക്യാമറ. സദസ്സിനെ ശ്രദ്ധിക്കാതിരിക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ക്യാമറയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആകർഷിച്ചത്.ഇന്ത്യ- സിംഗപ്പൂർ ഹാക്കത്തോണിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഈ ക്യാമറ കാണുന്നത്.ഹാക്കത്തോണിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ് ഇത് വികസിപ്പിച്ചത്.
എന്റെ യുവ സുഹൃത്തുക്കളെ, വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം നിങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള ക്യാമറ എനിക്ക് ഇഷ്ടമായി, ഞാൻ പാർലമെന്റിലെ സ്പീക്കറോട് ഇക്കാര്യം സംസാരിക്കാം. പാർലമെന്റിൽ ഇത് വളരെ ഉപകാരപ്രദമായിരിക്കുമെന്ന് പ്രധാനമന്ത്രി ഹാക്കത്തോൺ കണ്ട ശേഷം പ്രതികരിച്ചു.
ഈ ഹാക്കത്തോൺ നാളെയ്ക്കുള്ള കണ്ടെത്തലുകളാണ് നടത്തുന്നത് എന്നും മോദി പറഞ്ഞു. സിംഗപ്പൂർ സർക്കാറിന്റെ സഹകരണത്തോടെ ചെന്നൈയിൽ കേന്ദ്ര മാനവവിഭവ മന്ത്രാലയം സംഘടിപ്പിച്ച ഗവേഷണ പ്രദർശന പരിപാടിയാണ് ഹാക്കത്തോൺ. ഇന്ത്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള 20 ടീമുകൾ പങ്കെടുത്തു. ഇതിൽ നിന്നും നാലു ടീമുകളെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനവും പ്രധാനമന്ത്രി നൽകി.
Discussion about this post