തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംഎൽഎയും, മുൻ ബിദാൻനഗർ മേയറുമായ സബ്യാസാച്ചി ദത്ത് നാളെ ബിജെപിയിൽ ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിക്കും.
കൊൽക്കത്ത നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയിൽ ചേരുമെന്ന് ദത്ത് പറഞ്ഞു.
കഴിഞ്ഞ മാസം മുൻ കൊൽക്കത്ത മേയറും, ടിഎംസി എംഎൽഎ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നിരുന്നു. ബിസ്വജിത് ദാസ് തുഷാർകാന്തി ഭട്ടാചാര്യ, സുനിൽ സിങ്ങ് ഉൾപ്പടെയുളള നിരവധി ടിഎംസി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു.
Discussion about this post