രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഇന്ന് 74ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. രാഷ്ട്രപതിയുട ഉൾക്കാഴ്ചകളിൽ നിന്നും നയപരമായ ധാരണയിൽ നിന്നും ഇന്ത്യയ്ക്ക് നേട്ടമുണ്ടായതായി പ്രധാനമന്ത്രി കുറിച്ചു.
‘ ദരിദ്രരെയും താഴേക്കിടയിലുളളവരെയും ശാക്തീകരിക്കാനുളള അഭിനിവേശം എല്ലായ്‌പ്പോഴും അദ്ദേഹത്തിൽ കാണാൻ കഴിയും. ദീർഘായുസ്സിനും, ആരോഗ്യകരമായ ജീവിതത്തിനും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 1945 ൽ ഉത്തർ പ്രദേശിലെകാൺപൂരിനടുത്താണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ജനിച്ചത്.
രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ രാഷ്ട്രപതിയ്ക്ക് ആശംസകൾ നേർന്നു.
Discussion about this post