ഡല്‍ഹി: ജനുവരി 8ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്-ഇടത് ട്രേഡ്യൂണിയനുകളുടെ സംയുക്ത കണ്വെന്ഷന്. 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ വിശാല കണ്‍വന്‍ഷനാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ല.
കോര്‍പറേറ്റ് നികുതി കുറച്ചതിലൂടെ പ്രതിവര്‍ഷം ഖജനാവിന് 1.45 ലക്ഷം കോടിയുടെ നഷ്ടം വരുത്തിയ സര്‍ക്കാര്‍ തൊഴില്‍ സുരക്ഷയ്ക്കോ ന്യായമായ ആനുകൂല്യങ്ങള്‍ക്കോ ഒരു രൂപപോലും മാറ്റിവെച്ചിട്ടില്ലെന്ന് കണ്വന്ഷന് ചൂണ്ടിക്കാട്ടി.തൊഴില്‍ നഷ്ടം രൂക്ഷമാകുമ്പോഴും കുത്തക കമ്പനികള്‍ക്ക് ഗുണകരമാകുന്ന രക്ഷാ പാക്കേജുകളാണ് പ്രഖ്യാപിക്കുന്നത് സമ്മേളനത്തില്‍ പ്രസംഗിച്ച ജി. ദേവരാജന്‍ ചൂണ്ടിക്കാട്ടി.
തപന്‍ സെന്‍, അമര്‍ജിത് കൗര്‍ (എഐടിയുസി), രാജേന്ദ്ര സിങ് (ഐഎന്‍ടിയുസി), ഹര്ഭജന് സിങ് സിദ്ദു (എച്ച്എംഎസ്), എന്‍.കെ. പ്രേമചന്ദ്രന്(യുടിയുസി), രാജീവ് ധിമ്രി (എഐസിസിടിയു), ശങ്കര്‍ താഹ (എഐയുടിയുസി), ഷണ്മുഖം (എല്‍പിഎഫ്), മനാലി (സേവ) തുടങ്ങിയവര്‍ പങ്കെടുത്തു.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നിവയ്ക്കൊപ്പം വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് പലപ്പോഴും കേരളത്തില്‍ മാത്രം കാര്യമായി നടക്കുകയു മറ്റിടങ്ങളില്‍ ബാധിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. പണിമുടക്ക് കേരളത്തിലെ ജനജീവിതത്തെ ബാധിക്കാനാണ് സാധ്യത.
Discussion about this post