കോളേജിലെ ഉദ്ഘാടന ചടങ്ങിലേക്ക് വളര്‍ത്തുനായയെ ഒപ്പം കൊണ്ടുവന്നതിന് വിമര്‍ശിച്ച അധ്യാപികയ്ക്ക് ചുട്ടമറുപടിയുമായി നടന് അക്ഷയ് രാധാകൃഷ്ണന്.അതിഥിയായെത്തിയ അക്ഷയ് തന്റെ പ്രിയ വളര്‍ത്തുനായയെ ഒപ്പം കൂട്ടിയിരുന്നു. നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു അയാളുടെ പരിപാടിക്കിടയില്‍ സ്റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയുമെന്നും മൂത്രമൊഴിക്കുമെന്നുമായിരുന്നു അധ്യാപിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ്.
താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് വിമര്‍ശിക്കുന്നവരോ നാട്ടുകാരോ എന്തിനു ബന്ധുക്കള്‍ പോലും കൂടെ ഇല്ലായിരുന്നു. അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാള്‍ ഈ അരുമ മാത്രമാണ്. തനിക്കൊപ്പം പട്ടിയെയും കൂട്ടാന്‍ കോളേജിലെ കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എവിടെയെങ്കിലും ആര്‍ക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാല്‍ പരസ്യമായി ഞാന്‍ വന്നു ടീച്ചറോട് മാപ്പ് ചോദിക്കാം- അക്ഷയ് മറുപടിയായി കുറിച്ചു.
https://www.facebook.com/photo.php?fbid=1342769732570322&set=a.168640166649957&type=3&permPage=1
പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അയ്യപ്പന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അക്ഷയ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.
Discussion about this post