അഞ്ച് മിനിറ്റ് പോലീസ് സുപ്രണ്ടാകാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇൌ മൂന്ന് കുട്ടികൾ. മധ്യപ്രദേശിലെ ജബൽപുരിലെ മൂന്ന് കുട്ടികൾക്കാണ് സ്റ്റുഡന്റ് പോലീസ് സ്കീം അനുസരിച്ച് അഞ്ച് മിനിറ്റ് നേരം പോലീസ് സുപ്രണ്ട് ആകാനുള്ള അവസരം ലഭിച്ചത്. അവസരം കിട്ടിതോടെ കുട്ടികളിൽ ഒരാളുടെ ആദ്യ നടപടി അച്ഛനെതിരെ.
സൗരവ്, സിദ്ധാർഥ്, രാകേഷ് എന്നീ വിദ്യാർഥികൾക്കാണ് അവസരം ലഭിച്ചത്. അമ്മയെ മർദ്ദിക്കുന്ന അച്ഛനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു രാകേഷിന്റെ ആവശ്യം. വീടിന് സമീപമുള്ള മദ്യവും കഞ്ചാവും തടയുവാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു സൗരവ് ആവശ്യപ്പെട്ടത്.
വീടിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച് സൗരവ് ഇതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. വീടിന് സമീപത്ത് വ്യാപകമായുള്ള ചൂതാട്ടവും മയക്കുമരുന്ന് വിതരണവും അവസാനിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് സിദ്ധാർഥ് ആവശ്യപ്പെട്ടു. വീടിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുവാൻ സിദ്ധാർഥ് നിർദ്ദേശം നൽകി.
Discussion about this post