അരൂർ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പാളയത്തിൽ പട. സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഷാനിമോൾക്കെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകൻ വ്യക്തമാക്കി.
ഷാനിമോൾക്ക് എല്ലാ വിഭാഗം നേതാക്കളുടെയും പിന്തുണയില്ല. ചില നേതാക്കൾ മാത്രമാണ് അവരെ പിന്തുണയ്ക്കുന്നത്. വിജയസാദ്ധ്യത നോക്കിയിട്ടല്ല അരൂരിൽ ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. നിരവധി തവണ സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റയാളാണ് ഷാനിമോൾ. യോഗ്യതയുള്ള ധാരാളം പേർ വേറെ ഉണ്ടായിട്ടും ഷാനിമോൾക്ക് വീണ്ടും അവസരം നൽകുന്നത ശരിയല്ല. ഗീത അശോകൻ വ്യക്തമാക്കുന്നു.
മണ്ഡലത്തിൽ മറ്റ് മുന്നണികൾ പ്രചാരണം കൊഴുപ്പിക്കുമ്പോൾ പാളയത്തിനുള്ളിലെ പട എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് അരൂരിൽ കോൺഗ്രസ്സ്.
Discussion about this post