ഡൽഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യൻ സമ്പദ് ഘടന സുസ്ഥിരമായ പ്രകടനം കാഴ്ചവെയ്ക്കുന്നതായി ആഗോള സാമ്പത്തിക ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെ. ലോകത്തിൽ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണേഷ്യയുടെ വികസനത്തിലും ആഗോള സാമ്പത്തിക വളർച്ചയുടെ സ്ഥിരതയിലും നിർണായകമായ പങ്ക് വഹിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും ബ്രെൻഡെ പറഞ്ഞു.
പുത്തൻ സാങ്കേതിക വിദ്യയുടെ സമർത്ഥമായ ഉപയോഗത്തിലുടെ ഇന്ത്യയുടെ സാമ്പത്തികവും സാമൂഹ്യവുമായ മൂല്യം ഉയർന്നതായും പ്രാദേശിക വളർച്ചാ നിരക്ക് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ഉയരങ്ങളിൽ എത്തിക്കുമെന്നു അദ്ദേഹം പറഞ്ഞു. വിവരസാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ സാദ്ധ്യതയാണ് ഇന്ത്യക്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള സാമ്പത്തിക ഫോറത്തിന്റെ 33ആമത് ഇന്ത്യൻ ഉച്ചകോടി ഒക്ടോബർ 3-4 തീയതികളിൽ ഡൽഹിയിൽ നടക്കും. 40 രാജ്യങ്ങളിൽ നിന്നുള്ള
800 പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയ്ക്കായി ഡൽഹിയിലെത്തിയപ്പോഴാണ് ആഗോള സാമ്പത്തിക ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെ ഇന്ത്യൻ സമ്പദ് ഘടനയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കിയത്.
Discussion about this post