മഹാത്മാ ഗാന്ധിയ്ക്ക് ആദരമർപ്പിച്ച് ദുബായ്. ഇന്നലെ ബുർജ് ഖലീഫ വർണവിസ്മയം തീർത്തു. ഗാന്ധിജിയുടെ 150-ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി മഹാത്മാവിന്റെ ചിത്രത്തിനൊപ്പം ത്രിവർണ പതാകയിൽ ബുർജ് ഖലീഫ അണിഞ്ഞൊരുങ്ങി . ഇന്ത്യൻ എംബസിയും, കോൺസുലേറ്റും ഇമാർ പ്രോപ്പർട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
https://twitter.com/BurjKhalifa/status/1179436489438089217
യു.എ.ഇ സമയം രാത്രി 8.20നും 8.40നുമാണ് ബുർജ് ഖലീഫയിൽ പ്രത്യേക ഷോ നടന്നത്. മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയർന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുർജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാർക്ക് അഭിമാനാർഹമാണെന്ന് ഇന്ത്യൻ അംബാസിഡർപവൻ കപൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയും യുഎഇയും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഇത്തരമൊരു പരിപാടിയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
Discussion about this post