ഫ്‌ളാറ്റുകളില്‍ നിന്നൊഴിയാന്‍ സമയം വേണമെന്ന മരടിലെ ഫ്‌ലാറ്റുടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര വ്യക്തമാക്കി.കോടതിയ്ക്ക് പുറത്ത് പോകാന്‍ അഭിഭാഷകര്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഫ്‌ളാറ്റുകളില്‍ നിന്നൊഴിയാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.ഇതിന് തിരിച്ചടിയായണ് സുപ്രീംകോടതിയുടെ തീരുമാനം.ഒരു ആവശ്യവും അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം താമസക്കാർക്ക് ഒഴിയുന്നതിനുള്ള സമയം അവസാനിച്ചു. ഇന്നലെവരെയായിരുന്നു താമസക്കാർക്ക് ഒഴിയാൻ നഗരസഭ അനുവദിച്ച സമയം. എമ്പതിലധികം താമസക്കാർ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഇനിയും ഒഴിയാനുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 12 നകം താമസക്കാരെല്ലാം ഫ്ലാറ്റ് വിട്ട് പോകണമെന്നാണു ഉത്തരവെങ്കിലും വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ലാ കലക്ടര്‍ കൂടുതൽ സമയം അനുവദിച്ചിരുന്നു.
മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 കുടുംബങ്ങൾ താമസിക്കുന്നു. ഇതിൽ 243 ഓളം കുടുംബങ്ങൾ ഇതിനോടകം താമസം ഒഴിഞ്ഞു. ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് വീട്ടു സാധനങ്ങൾ മാറ്റുന്നതിന് ജില്ല ഭരണകൂടം കൂടുതൽ സമയം അനുവദിച്ചത്. സാധനങ്ങൾ മാറ്റുന്നതുവരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.
Discussion about this post