ബിജെപി സംഘടിപ്പിച്ച ഗാന്ധി ജയന്തി പദയാത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത എഴുത്തുകാരനും, ഇടത് സഹയാത്രികനും ആയ എം.കെ സാനുവിനെ അധിക്ഷേപിച്ച് ഇടത് പക്ഷ അനുകൂല നിലപാടുകളുമായി ചാനല്‍ ചര്‍ച്ചകളിലും മറ്റും നിറയുന്ന മാധ്യമപ്രവര്ത്തകന് എന്‍ മാധവന്‍കുട്ടി.
എന്തിലും ഫിറ്റ് ആകുന്ന തേഞ്ഞ സ്പെയര്‍ പാര്‍ട്ടുകളെ ചുമക്കുന്നതിലും വലിയ ഒരു നാണക്കേടു മറ്റെന്തുണ്ട് ?-എന്നാണ് സംഭവുമായി ബന്ധപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. എംകെ സാനു ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന്റെയും, എറണാകുളത്തെ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്തതിന്റെ ചിത്രങ്ങള്‍ സിപിഎം വിരുദ്ധ പത്രങ്ങളില്‍ കണ്ടപ്പോള്‍ തൊലി ഉരിഞ്ഞുപോയി എന്നും മാധവന്‍കുട്ടി വിമര്‍ശിക്കുന്നു.
മാധവന് കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്
സി പി ഐ എം പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉത്ഘാടനം ചെയ്ത് നേരേപോയി ബി ജെപ്പി സ്ഥാനാര്‍ത്ഥിയുടെ ഗാന്ധി പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
എം കെ.സാനു മാസ്റ്റര്‍ പങ്കെടുത്ത രണ്ടു ചടങ്ങിന്റെയും സചിത്ര വാര്‍ത്തകള്‍ അടുത്തടുത്ത് ഇന്നത്തെ സി പി ഐ എം വിരുദ്ധ പത്രങ്ങളില്‍ കണ്ടപ്പോള്‍ സത്യത്തില്‍ തൊലിയുരിഞ്ഞു.
ഇത്ര നിര്‍ണായക ചരിത്ര സന്ദര്‍ഭത്തില്‍ എന്തിലും ഫിറ്റ് ആകുന്ന തേഞ്ഞ സ്പെയര്‍ പാര്ട്ടുകളെചുമക്കുന്നതിലും വലിയ ഒരു നാണക്കേടു മറ്റെന്തുണ്ട് ?
കഴിഞ്ഞ ദിവസമാണ് എം.കെ സാനു ബിജെപി ജില്ല കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി പദയാത്രാ ചടങ്ങില്‍ പങ്കെടുത്തത്. ബിജെപി പരിപാടിയാണ് എന്ന് തനിക്കറിയില്ല എന്ന വിശദീകരണവും പിന്നീട് അദ്ദേഹം നടത്തിയിരുന്നു.
ഇന്നലെയും എം.കെ സാനുവിനെ വിമര്‍ശിച്ച് എന്‍ മാധവന് കുട്ടി രംഗത്തെത്തിയിരുന്നു. ദേശാഭിമാനിയുടെ മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു എന്‍ മാധവന് കുട്ടി. പിണറായിയ്ക്ക് അനുകൂലമായി വിഎസ് അച്യുതാനന്ദനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഒരു കാലത്ത് ശക്തമായ നിലപാട് എടുത്തിരുന്നു.
Discussion about this post