അനുച്ഛേദം 370 റദ്ദാക്കിയതിൽ ലഡാക്കിലെയും ജമ്മുവിലെയും ജനങ്ങൾ സന്തുഷ്ടരാണ് ,എന്നാൽ കശ്മീർ താഴ് വരയിൽ ഇപ്പോഴും ചില പ്രശ്നങ്ങളുണ്ടെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്.
‘ജമ്മു കശ്മീർ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി പൂർണ്ണമായി സമന്വയിപ്പിക്കാൻ കഴിഞ്ഞതിൽ ജമ്മു മേഖലയിലെ ആളുകൾ സന്തുഷ്ടരാണ്. എന്നിരുന്നാലും കശ്മീർ താഴ് വരയിൽ പ്രശ്നങ്ങളുണ്ട്്’. ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കുകയും അവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മാധവ് പറഞ്ഞു.
ലഡാക്കിലെ ജനങ്ങളും സന്തുഷ്ടരാണ്.കാരണം ഇത് അവരുടെ ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യമായിരുന്നു. ഈ തീരുമാനത്തിന്റെ ഫലപ്രാപ്തിയെ കുറിച്ച് കശ്മീരിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുളള ശ്രമങ്ങൾ നടത്താനൊരുങ്ങുകയാണ്. ഇതിനകം തന്നെ കശ്മീരിലെ വലിയൊരു വിഭാഗം ആളുകൾ ഈ തീരുമാനം വിലമതിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കശ്മീരികളും ദേശ വിരുദ്ധരും, വിഘടനവാദികളും അല്ല. അവർ നിങ്ങളെയും എന്നെയും പോലെയാണ്. അതു കൊണ്ടാണ് അനുച്ഛേദം 370 റദ്ദാക്കിയത്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വികസനവും, രാഷ്ട്രീയ അവകാശങ്ങളും അന്തസ്സുളള ജീവിതവും വേണം.
തടങ്കലിൽ 200 ഓളം നേതാക്കളുണ്ട്. എല്ലാ സൗകര്യങ്ങളുളള പഞ്ച നക്ഷത്ര ഹോട്ടലിലാണ് നേതാക്കൾ താമസിക്കുന്നത്. ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനുളള താത്കാലിക നടപടിയാണിത്. സംസ്ഥാനം മുഴുവൻ സമാധാന പരമാണെന്ന് മാധവ് കൂട്ടിച്ചേർത്തു. ഒക്ടോബർ 31 മുതൽ കേന്ദ്ര ഭരണ പ്രദേശമായി ജമ്മുവും ലഡാക്കും മാറും.
Discussion about this post