വാരണാസിയിൽ ദുർഗ്ഗ പൂജയ്ക്ക് ചന്ദ്രയാൻ2 മാതൃകയിൽ പന്തൽ ഒരുക്കിയത് കൗതകമാകുന്നു. 100 അടി ഉയരമുളള പന്തലിന്റെ നിർമ്മാണം രണ്ട് മാസമെടുത്താണ് പൂർത്തികരിച്ചത്. ദേവതകളുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം ഐഎസ്ആർഒ മേധാവി കെ ശിവന്റെയും, ബഹിരാകാശ യാത്രികരുടെയും പ്രതിമയും പ്ന്തലിൽ സ്ഥാപിച്ചിട്ടുണ്ട്.
ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദുർഗ്ഗ പൂജ പന്തൽ സ്ഥാപിച്ചിരിക്കുന്നതെന്ന് കമ്മിറ്റി അംഗം രാജൻ ജയ്സ്വാൾ പറഞ്ഞു. ചന്ദ്രയാൻ ദൗത്യം പൂർണമായും വിജയിച്ചില്ലെങ്കിലും 95 ശതമാനവും ലക്ഷ്യം കണ്ടിരുന്നു. ഐഎസ്ആർഒയുടെ ഈ നേട്ടം ആഘോഷിക്കുന്നതിനാണ് ഇത്തരമൊരു പന്തൽ ഒരുക്കിയത്.
മറ്റൊരു ചാന്ദ്ര ദൗത്യം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ച കെ ശിവന്റെ പ്രതിമ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ബഹിരാകാശ യാത്രികരുടെ മോഡലുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ജയ്സ്വാൾ കൂട്ടിച്ചേർത്തു..
Discussion about this post