ഹൂസ്റ്റണിലെ ഹൗഡി മോദിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദിയും.ഇന്ത്യ- സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി ഈ മാസം അവസാനത്തോടെ സൗദിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സൗദി തലസ്ഥാന നഗരിയായ റിയാദിലെ സിബിഷന് സെന്ററില്‍ വെച്ചാണ് സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. റിയാദ് രാജ്യാന്തര എക്സിബിഷന് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയായതിനു ശേഷമുള്ള രണ്ടാമത്തെ സന്ദര്‍ശനമാണ് ഇത്.ഒക്ടോബര്‍ 27, 28 തീയതികളിലാണ് മോദി സൗദി സന്ദര്‍ശിക്കുന്നത്. 2016ലാണ് ഇതിനു മുമ്പ് സന്ദര്‍ശനം നടത്തിയത്.അന്നത്തെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പുവെച്ചിരുന്നു.
അതേസമയം സൗദി ഭരണാധികാരി സല്മാന് രാജാവുമായി മോദി സന്ദര്‍ശനവേളയില്‍ കൂടിക്കാഴ്ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിര്‍ണ്ണായകമായ വ്യവസായ- വാണിജ്യ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post