മന് കി ബാത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലായ് 26നാണ് പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന് കി ബാത്ത് നടക്കുന്നത്. തന്റെ നിലപാടുകളും ആശയങ്ങളും രാജ്യത്തെ അറിയിക്കാനുള്ള പരിപാടിയിലേക്ക് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ട്വിറ്ററിലൂടെയാണ് മോദി തേടിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് മന് കി ബാത്തിന്റെ ആദ്യമായി ലക്കം സംപ്രേഷണം ചെയ്തത്. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുമായി ചേര്‍ന്നുള്ള മന് കി ബാത്ത് ഏറെ ശ്രദ്ധേയമായിരുന്നു.
Discussion about this post