കഞ്ചാവുമായി പിടിയിലായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ക്രൂരമായ മർദ്ദിച്ച രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. എട്ട് പേരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. യുവാവിനെ തല്ലിച്ചതച്ചത് രണ്ട് പേരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇവർ പ്രിവന്റീവ് ഓഫീസറും സിവിൽ ഓഫീസറുമാണെന്നാണ് സൂചന.
അതേസമയം, ആരോപണ വിധേയർ ഡിവൈ.എസ്.പിക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അവരുടെ വീടുകളിൽ അന്വേഷണസംഘം നോട്ടീസ് പതിച്ചെങ്കിലും ആരും ഹാജരായില്ല. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തയ്യാറായിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
സംഘത്തിലുണ്ടായിരുന്ന ഡ്രൈവറെ സാക്ഷിയാക്കിയാവും കേസ് ഫയൽ തയ്യാറാക്കുക. ഒരാൾ മാപ്പ് സാക്ഷിയാവാനും സാധ്യതയുണ്ട്. സംഭവത്തിലെ സാക്ഷികളായി എക്സൈസ് അവതരിപ്പിച്ചിരുന്നവരിൽ നിന്ന് ശനിയാഴ്ച രാത്രിയും പൊലീസ്മൊഴി എടുത്തു. ഗുരുവായൂരിൽ നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയതെന്നാണ് പൊലീസിന്റെ യും വിലയിരുത്തൽ.
എന്നാൽ കഞ്ചാവ് കണ്ടെടുത്തതിൽ വ്യക്തത വന്നിട്ടില്ല. പിടികൂടുമ്പോൾ രണ്ട് കിലോ കഞ്ചാവ് ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. കൂടുതലുള്ളത് കണ്ടെത്താൻ വേണ്ടിയാണ് പാവറട്ടിയിലെ ഷാപ്പ് ഗോഡൗണിലെത്തിച്ച് മർദിച്ചതത്രെ. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്
Discussion about this post