കൊച്ചി: ആറ്റിങ്ങളിലെ പാസ്റ്റര്‍ സിജുവിനെ ആക്രമിച്ച കേസിലെ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാട് വിട്ട് പോകരുത്, പതിനായിരം രൂപ കെട്ടിവെക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹര്‍ജി.
കേസിലെ പ്രതികളായ അഭിജിത്ത്, സി.ആര് അനൂപ്, ബിമല്‍, ദീപു, അനൂപ് എന്നിവര്‍ക്കാണ് ജസ്റ്റിസ് ക.എ എബ്രഹാം അടങ്ങിയ സിംഗിള്‍ ബഞ്ച് ജാമ്യം നല്‍കിയത്.
കഴിഞ്ഞ മാസം ജൂണ്‍ 15ന് ആറ്റിങ്ങലില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ പാസ്റ്ററെയും സംഘത്തെയും ആക്രമിച്ചുവെന്നാണ് കേസ്. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പെന്തകോസ്ത് വിഭാഗത്തിനെതിരെ ഹിന്ദു സംഘടനകള്‍ നടത്തിയ ആക്രമണമെന്ന രീതിയില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയായിരുന്നു.
പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി വിജയകുമാര്‍ ഹാജരായി.
Discussion about this post