ഡല്‍ഹി: സിആര്‍പിഎഫ് ജവാന്മാര്ക്ക് ഇനി മദ്യം നല്‍കില്ല. ജവാന്മാര്ക്കിടയില് മദ്യപാനം മൂലമുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് മദ്യം നിരോധിച്ചുകൊണ്ട് സിആര്‍പിഎഫ് ഡയറക്ടര്‍ ഉത്തരവിറക്കി. സിആര്‍പിഎഫ് കാന്റീനികളിലും മദ്യവിതരണം വൃനിരോധിച്ചിട്ടുണ്ട്. ആരോഗ്യം പരിപാലിക്കാന്‍ നിര്‍ബന്ധമായും സേനാംഗങ്ങള്‍ യോഗം പരിശീലീക്കണമെന്നും ഡയറക്ടറുടെ ഉത്തരവില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2013-2014 വര്‍ഷങ്ങളില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കിടയില് നടത്തിയ സര്‍വ്വേയില്‍ ജവാനമ്ാര്ക്കിടയില് മദ്യോപയോഗമൂലമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജൂണ്‍ 29ലെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 2013ല്‍ 200ഓളം പേരും 2014ല്‍ 180ഓളം പേരും മദ്യഉപയോഗം മൂലമൂലമുളള രോഗങ്ങള്‍ മൂലം മരിച്ചു.ആരോഗ്യപ്രശനങ്ങള്‍ നേരിടുന്ന ജവാന്മാര് ഇതിലും കൂടുതലാണെന്നും ഇക്കാരണത്തലാണ് സേനക്കിടയില്‍ മദ്യം പൂര്‍ണ്ണമായി നിരോധിക്കുന്നതെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ പ്രികാശ് മിശ്ര അറിയിച്ചു.
സിആര്‍പിഎഫ് സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ക്യാന്റീനുകളിലും മദ്യം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. സേനാംഗങ്ങള്‍ക്കുളള ക്വോട്ടയും പിന്‍വലിച്ചു. സിആര്‍പിഎഫ് ചടങ്ങുകളില്‍ പോലും മദ്യം ഉപയോഗിക്കണമെങ്കില്‍ ഡയറക്ടറേറ്റിന്റെ പ്രത്യേക ഉത്തരവ് നേടിയിരിക്കണം എന്നും ഉത്തരവില്‍ പറയുന്നു.
അതിര്‍ത്തി രക്ഷാ സേന, എന്‍.എസ്.ജി അടക്കമുളള സൈനിക വിഭാഗങ്ങളില്‍ പ്രതിരോധമന്ത്രാലയത്തിന്റെ കര്‍ശന നിര്ദേശത്തിന്മേല് യോഗ ദൈനംദിന പരിശീലത്തില്‍ നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സേനാംഗങ്ങള്‍ക്കുളള മദ്യത്തിന്റെ ക്വോട്ട പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ക്വേട്ട പൂര്‍ണ്ണമായി ഒഴിവാക്കിയും യോഗ നിര്ബന്ധമാക്കിയുമുളള പുതിയ ഉത്തരവ്.
Discussion about this post