ഇന്ത്യന്‍ വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷം ഹിന്‍ഡണ്‍ എയര്‍ ബേസില്‍ വിപുലമായ പരിപാടികളോടെ നടന്നു.വ്യോമസേനാ ദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കാന്‍ മൂന്ന് സേനകളുടെയും മേധാവികള്‍ എത്തിയിട്ടുണ്ട്. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് സേനാ മേധാവികള്‍ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ എത്തി അഭിവാദ്യമര്‍പ്പിച്ചിരുന്നു.
രാജ്യത്തിന്റെ അഭിമാനമായി മാറിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് പരിപാടിയുടെ ഭാഗമായി മിഗ്- ബൈസണ്‍ വിമാനം പറത്തി സോവിയറ്റ് കാലത്തെ ഫൈറ്റര്‍ ജെറ്റിന്റെ വികസിത രൂപമാണ് മിഗ് 21 ബൈസണ്‍.കൂടാതെ ചിനൂക്, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ സാന്നിദ്ധ്യം ചടങ്ങിന് മികവ് കൂട്ടി.
#WATCH Ghaziabad: Three Chinook transport helicopters fly in 'Chinook formation' at Hindon Air Base during the event on #AirForceDay today. pic.twitter.com/06rSyjvWv7
— ANI UP/Uttarakhand (@ANINewsUP) October 8, 2019
Ghaziabad: Aircraft of Indian Air Force fly at Hindon Air Base during the event on #AirForceDay today. Wing Commander #AbhinandanVarthaman flew a MiG Bison Aircraft, 3 Mirage 2000 aircraft & 2 Su-30MKI fighter aircraft were also flown by pilots who took part in Balakot air strike pic.twitter.com/nlEqavrj3w
— ANI UP/Uttarakhand (@ANINewsUP) October 8, 2019
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും താത്പര്യങ്ങളും എന്തു വിലകൊടുത്തും സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ് ബദൗരിയ പറഞ്ഞു. വ്യോമസേനാ ദിന പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമസേനാ ദിനത്തോടനുബന്ധിച്ച് പരേഡും യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ വ്യോമസേനയ്ക്ക്
Discussion about this post