വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മല്‍പുര പട്ടണത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ദസറ ഘോഷയാത്രയ്ക്ക് നേരെ ചില അക്രമികള്‍ കല്ലെറിഞ്ഞതിനെതുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്.
ഒരു ദസറ ഘോഷയാത്ര നീങ്ങിക്കൊണ്ടിരുന്നു, ചില അക്രമികള്‍ കല്ലെറിഞ്ഞു. ഇതോടെ രാവണന്റെ പ്രതിമ കത്തിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നീട്പുലര്ച്ചെയാണ് പ്രതിമ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
മല്‍പുര പട്ടണത്തില്‍ ക്രമസമാധാന പാലനത്തിനായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ടോങ്ക് പോലീസ് സൂപ്രണ്ട് ആദര്‍ശ് സിദ്ധു പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി .പോലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്.പി ആദര്‍ശ് സിദ്ധു പറഞ്ഞു.
Discussion about this post