പാർട്ടിയ്ക്കെതിരെയും ,നേതാക്കൾക്കെതിരെയും പരസ്യമായി വിമർശനം ഉന്നയിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന് താക്കീത് .
കോൺഗ്രസ് ലോക്സഭ നേതാവ് ആദിർ രഞ്ജൻ ചൗധരിയാണ് സൽമാൻ ഖുർഷിദിനെതിരെ താക്കീതുമായി രംഗത്ത് വന്നിരിക്കുന്നത്.. പാർട്ടിയ്ക്കും ,നേതാക്കൾക്കുമെതിരെയുള്ള പ്രസ്താവനകൾ പരസ്യമായല്ല പറയേണ്ടതെന്നും , പാർട്ടി യോഗങ്ങളിലാണെന്നുമാണ് രഞ്ജൻ ചൗധരിയുടെ അഭിപ്രായം .
മാത്രമല്ല 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെയും ചൗധരി ന്യായീകരിച്ചു.
ഭാവി സുസ്ഥിരമാക്കാന്‍ പാര്‍ട്ടി പൊരുതിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരം കാണാനും കഴിയാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ബലക്ഷയത്തിനു കാരണമെന്ന് ഖുര്‍ഷിദ് പറഞ്ഞിരുന്നു.
അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാഹുലിന്റെ ഇറങ്ങിപ്പോക്ക് പാര്‍ട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്നും ഭാവി തന്നെ അനിശ്ചിതത്വത്തിലായ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നും ഖുര്‍ഷിദ് തുറന്നടിച്ചിരുന്നു.
Discussion about this post