അപകീര്‍ത്തി കേസുകളില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കോടികളില്‍ നിന്ന് കോടതികളിലേക്കുള്ള യാത്ര തുടരുന്നു, ഇന്നലെ സൂറത്ത് കോടതിയില്‍ ഹാജരായ രാഹുല്‍ ഇന്ന് അഹമ്മദാബാദ് കോടതിയില്‍ എത്തും.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി അധ്യക്ഷൻ അമിത് ഷായെ കൊലക്കേസിലെ കുറ്റാരോപിതൻ എന്ന് വിളിച്ചതിനെതിരായ മാനനഷ്ടകേസിൽ രാഹുൽ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയിൽ ഹാജരാകും. ബിജെപി നേതാവ് പ്രഭാത് ജാ ആണ് മാനനഷ്ടക്കേസ് നൽകിയത്.
അമിത് ഷാ ഡയറക്ടർ ആയിരുന്ന അഹമ്മദാബാദ് സഹകരണ ബാങ്കിൽ നോട്ട് നിരോധന സമയത്തു വൻ അഴിമതി നടന്നെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരായ മാനനഷ്ടക്കേസും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
കേസിലെ രേഖകൾ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച അപേക്ഷയും ഇതോടൊപ്പം കോടതി പരിഗണിക്കും. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് വന്നത് എങ്ങനെയെന്ന പ്രസ്താവനക്കെതിരായ കേസിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായിരുന്നു.
Discussion about this post