പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ ഒരു സംഘം മുസ്ലീം യുവാക്കള്‍ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പാക്കിസ്ഥാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിന്ധിലാണ് സംഭവം. വടക്കന്‍ സിന്ധിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നമൃതയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒരു സംഘം മുസ്ലീം യുവാക്കള്‍ നമൃതയെ തട്ടിക്കൊണ്ട് പോയി ഒരു മാസം തടവില്‍ പാര്‍പ്പിക്കുകയും തുടര്‍ന്ന് മതപരിവര്‍ത്തനത്തിനു നിര്ബന്ധിക്കുകയുമായിരുന്നു.ഇത് വിസമ്മതിച്ച നമൃതയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്.കട്ടിലില്‍ നിന്നും യുവതിയുടെ കഴുത്തിലേക്ക് ഒരു തുണികൊണ്ട് കെട്ടി അകത്ത് നിന്ന് മുറി പൂട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് പൊലീസും അധികാരികളും സംഭവത്തെ നിസാരവത്കരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇത് കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
വര്‍ഷന്തോറും 12നും 28നും ഇടയില്‍ പ്രായമുള്ള സിന്ധിയിലെ ആയിരത്തോളം ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള സിന്ധി ഫൗണ്ടേഷന്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ബലമായി മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Discussion about this post