ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളിലെ ചരിത്ര വിജയത്തിന് പിന്നാലെ മറ്റൊരു അപൂര്‍വ നേട്ടവുമായി ബിജെപി. ബംഗാളില്‍ ബിജെപി മെമ്പര്‍ഷിപ്പ് ഒരു കോടിയിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നവംബറോടെ സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് ഒരു കോടി കടക്കുമെന്ന് പാര്‍ട്ടി നേതാവ് തിഷാര്‍ ഘോഷ് പറഞ്ഞു.
നാലുമാസത്തിനുള്ളിലാണ് സംസ്ഥാനത്തെ ബിജെപി ഈ നേട്ടം കൈവരിച്ചത്. അംഗത്വവിതരണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വിത്യസ്തമായ നിരവധി പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് ആളുകള്‍ കൂട്ടത്തോടെ പാര്‍ട്ടി അംഗത്വം എടുക്കാന്‍ ഇടയായതെന്നും പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നു.
അറുപത് ലക്ഷം മെമ്പര്‍ഷിപ്പുകള്‍ എന്നതായിരുന്നു സംസ്ഥാനഘടകത്തിന് കേന്ദ്രം നല്‍കിയ ടാര്‍ജറ്റ്. ബിജെപിയുടെ അംഗത്വവിതരണത്തിന് രാജ്യമാകെ തുടക്കമിട്ടത് ജൂലായ് ആറാം തിയ്യതിയായിരുന്നു. ഓഗസ്ത് 20 ന് അംഗത്വവിതരണം അവസാനിപ്പിച്ചിരുന്നെങ്കിലും ചില സംസ്ഥാനങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഡിസംബര്‍ വരെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തുടരും. ഈ കാലയളവിലാണ് ബംഗാള്‍ ഘടകം അപൂര്‍വ നേട്ടം കൈവരിച്ചത്.
Discussion about this post