കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍- ലഡാക്ക് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ 31 ന് ശ്രീനഗറില്‍ മുഴുവന്‍ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥരും ഹാജരാകണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ അഡ്മിനിസ്ട്രേഷന് വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജമ്മു കശ്മീരിലെ ദര്‍ബാര്‍ നീക്കത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് യോഗം വിളിച്ചു ചേര്‍ത്തതെന്നും ശ്രദ്ധേയമാണ്. സെക്രട്ടേറിയേറ്റും ജമ്മു കശ്മീരിലെ മറ്റെല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഓരോ ആറുമാസത്തിനുശേഷവംു തലസ്ഥാനം മാറ്റുന്ന ഒദ്യോഗിക നടപടി ആണ് ‘ദര്‍ബാര്‍ നീക്കം’. ഈ സമ്പ്രദായം മഹാരാജാവിന്റെ കാലം മുതല്‍ നടപ്പിലാക്കിയതാണ്. ഈ സമ്പ്രദായത്തില്‍, എല്ലാ ഭരണപരമായ കാര്യങ്ങളും ശ്രീനഗറില്‍ ഒക്ടോബര്‍ അവസാനം വരെ പ്രവര്‍ത്തിക്കുകയും നവംബര്‍ ആദ്യ വാരം ജമ്മുവിലേക്ക് മാറുകയും ചെയ്യും. ഇത്തവണ ജമ്മു കശ്മീരില്‍ ഈ ചട്ടത്തിന് മാറ്റം വരുകയാണ്.
ജമ്മു കശ്മീര്‍ പുനസംഘടന നിയമത്തിലെ 2019 ഒക്ടോബര്‍ 31 ലെ വ്യവസ്ഥകള്‍ പ്രകാരം ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശവും ലഡാക്കിലെ കേന്ദ്രഭരണ പ്രദേശവും രൂപീകരിക്കുന്നതിനായാണ് അഡ്മിനസ്ട്രേറ്റിവ് യോഗം വിളിച്ചിട്ടുള്ളത്. 2019 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ വാര്‍ഷിക ദര്‍ബാര്‍ നീക്കത്തിന്റെ ട്രാന്‍സിറ്റ് ദിവസങ്ങളില്‍ ആരും സംസ്ഥാനത്തിന് പുറത്ത് പോകരുതെന്ന് എല്ലാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരും നിശ്ചിത ദിവസങ്ങളില്‍ ശ്രീനഗറില്‍ തന്നെ തുടരണമെന്നാണ് നിര്‍ദ്ദേശം.
Discussion about this post