ജമ്മു കാശ്മീര്‍: ജമ്മുകാശ്മീരിലെ രാജൗരിയില്‍ ഐസിസ് പതാക വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സ്ഥലത്തെ മുസ്ലീം യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഖുറാന്‍ വചനങ്ങള്‍ അടങ്ങിയ പതാകയാണ് കത്തിച്ചതെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജൗരിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ചൊവ്വാഴ്ചയോടെയാണ് ഐസിസ് പതാക വിച്ച്പി പ്രവര്‍ത്തകര്‍ കത്തിച്ചുവെന്ന വാര്‍ത്ത പരന്നത്. തുടര്‍ന്നാണ് ഒരുകൂട്ടം മുസ്ലീം യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്ത് സംഘര്‍ഷമുണ്ടായതോടെ കര്‍ഫ്യൂ പ്രഖ്യാപിയ്ക്കുകയായിരുന്നു. വിഘടനവാദികള്‍ ഉള്‍പ്പടെ കശ്മീരില്‍ നടത്തുന്ന പല പ്രതിഷേധ മാര്‍ച്ചുകളിലും ഐസിസ് പതാക ഉപയോഗിയ്ക്കുന്നത് വ്യാപകമായിട്ടുണ്ട്.
Discussion about this post