സോഷ്യല്‍ മീഡിയകളില്‍ ഇടത് മുന്നണിയേയും ബിജെപിയേയും കടന്നാക്രമിക്കുന്ന വി ബലറാം എംഎല്‍എയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ പുതിയ ആരോപണങ്ങള്‍ ഉയരുന്നു. ലോ കോളേജില്‍ ബലറാമിനൊപ്പം പഠിച്ചിരുന്ന ചിലരാണ് ബല്‍റാമിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബുദ്ധി ജീവിയായ യുവനേതാവിന് വേണ്ടി അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പ്രൊഫസര്‍ രാജശേഖരന്‍ മാര്‍ക്ക് തിരുത്തി നല്‍കിയെന്ന ആരോപണമാണ് ഇതില്‍ ഗുരുതരം.
ഇന്റേണല്‍ പരീക്ഷയുടെ ചുമതല ഉണ്ടായിരുന്ന അധ്യാപിക യുണിവേഴ്‌സിറ്റിയിലേക്ക് രാജശേഖരന്‍ നായര്‍ അയച്ച മാര്‍ക്ക് തിരുത്തിയതാണെന്ന വാദവുമായി രംഗത്തെത്തി. തുടര്‍ന്ന് യഥാര്‍ത്ഥ മാര്‍ക്കും തിരുത്തിയ മാര്‍ക്കും പുറത്ത് വന്നുവെന്നും, ലോ കോളേജില്‍ അതിന്റെ പേരില്‍ സമരങ്ങള്‍ അരങ്ങേറിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ ആരോപണത്തിന്റെ പേരില്‍ അധ്യാപകനെ പരീക്ഷ ചുമതലയില്‍ നിന്ന് യൂണിവേഴ്‌സിറ്റി മാറ്റി നിര്‍ത്തിയെന്നും സഹപാഠികളെന്ന് പറയുന്നവര്‍ വിശദീകരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
ഫേസ്ബുക്കിലിപ്പോള്‍ ‘മതേതര’ ‘ആദര്‍ശ വാദി’ കോണ്‍ഗ്രസ്സ് എം എല് എ ബലരാമന്റെ ‘വര്‍ഗ്ഗീയവിരുദ്ധ’ പോസ്റ്റുകളില്‍ വലിയ ചര്‍ച്ച നടക്കുന്നതായി കണ്ടു……… അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ ഒരു സഹപാഠി എന്ന നിലയില്‍ ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് നല്ലതാണ് എന്ന തോന്നലാണ് ഈ കുറിപ്പിന് ആധാരം………… പഠന കാലത്തെ ബലരാമന്റെ ‘വര്‍ഗീയ വിരുദ്ധ’ നിലപാട് എന്തായിരുന്നു എന്നറിയണമെങ്കില്‍ അന്നവിടെ പഠിച്ചവരോട് ആരോട് ചോദിച്ചാലും മതി… കേവലം ഒരു കലാലയ തെരഞ്ഞെടുപ്പിന് വേണ്ടി പോലും വര്‍ഗീയതയെ കൂട്ട് പിടിക്കാന്‍ തയ്യാറായ താടി വച്ച ആ പഴയ ‘മതേതര വാദി’ യെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു…….. ഇപ്പോള്‍ നാഴികക്ക് നാല്പതു വട്ടം മോഡി വിരുദ്ധത പറയുന്ന എന്റെ ആ പഴയ സഹപാഠി സ്വന്തം മനസാക്ഷിയോട് പോലും നീതി പുലര്‍ത്താന്‍ കഴിയാത്ത തനി കോണ്‍ഗ്രസ്സുകാരന്‍ മാത്രമായി തീര്‍ന്നല്ലോ എന്നതില്‍ എനിക്ക് ദുഖമില്ലാതില്ല….. സ്വന്തം രാഷ്ട്രീയ ഭാവിക്ക് വേണ്ടി വര്‍ഗീയതയെ വളമാക്കുകയും വര്‍ഗീയ വാദികളെ തോളില്‍ കൈയിട്ട് കൂടെ കൊണ്ട് നടക്കുകയും ചെയ്ത നിങ്ങളുടെ ഇപ്പോഴത്തെ ‘മതേതര’വാദത്തോട് ഈ പഴയ ചങ്ങാതിക്ക് പരമ പുച്ഛമാണ് എന്ന് അറിയിക്കട്ടെ…….. മലര്‍ന്നു കിടന്നു തുപ്പരുത് സ്‌നേഹിതാ….. ആ മുഖം ഇനിയും വികൃതമാക്കരുത്……… താങ്കളുടെ മറ്റൊരു സഹപാഠിയുടെ കുറിപ്പ് താഴെ ലിങ്കായി ചേര്‍ക്കുന്നു….. ഒരു ഫ്‌ലാഷ് ബാക്കിന്……..(see the first comment)
========================================================
തീര്‍ന്നില്ല……. ആദര്‍ശത്തിന്റെ അട്ടിപ്പേറവകാശം പേറുന്ന എന്റെ സ്‌നേഹിതന്റെ അക്കാലത്തെ ചില ആദര്‍ശ കഥകള്‍, ഓര്‍മ്മയില്‍ വന്നത് കൂടി പങ്കു വയ്ക്കാം……. അക്കാലത്തെ കെ എസ്സ് യു പ്രസ്സംഗങ്ങളുടെ ഒരു സ്ഥിരം ഇനം ബലരാമന്റെ ‘കുന്നു കൂടിയ’ ബിരുദങ്ങളെപ്പറ്റിയും റാങ്ക് നേട്ടങ്ങളുമാണ്…( ആയതിന്റെ സത്യാവസ്ഥ ഇതുവരെ എന്റെ സ്‌നേഹിതന്‍ വെളിപ്പെടുത്തിയിട്ടുമില്ല……) അങ്ങനെ ഇരിക്കുമ്പോഴാണ് ലോ കോളേജില്‍ ഒരു ‘ബോംബ്’ വീണു പൊട്ടുന്നത്……. ‘ബുദ്ധി ജീവിയായ’ ബലരാമന്റെ ആവശ്യപ്രകാരം അദ്ദേഹത്തിനു പ്രൊഫ. രാജശേഖരന്‍ നായര്‍ മാര്‍ക്ക് തിരുത്തി, കൂട്ടി നല്‍കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്…… എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ചു മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികളെ വഞ്ചിക്കാന്‍ മറ്റ് അധ്യാപകര്‍ തയ്യാറല്ലായിരുന്നു……ഇന്റെര്‍ണല്‍ പരീക്ഷ ചുമതലയുള്ള അദ്ധ്യാപിക തറപ്പിച്ചു പറഞ്ഞു……. യൂണിവേര്‍സിറ്റിയിലേക്ക് പ്രൊഫ. രാജശേഖരന്‍ നായര്‍ അയച്ച മാര്‍ക്ക് താന്‍ ഇട്ടതല്ല… അതില്‍ തിരുത്തല്‍ വരുത്തി മാര്‍ക്ക് കൂട്ടി ഇട്ടിരിക്കുന്നു….. യഥാര്‍ത്ഥ മാര്‍ക്കും, തിരുത്തിയതും പുറത്തു വന്നു…… ലോകോളേജില്‍ സമരം പൊട്ടിപുറപ്പെട്ടു….പ്രൊഫ. രാജശേഖരന്‍ നായരെ പരീക്ഷാ ചുമതലകളില്‍ നിന്നും യൂണിവേര്‍സിറ്റി മാറ്റി നിര്‍ത്തി…… …… ആ സമരം നയിച്ചവരില്‍ ഒരാളെന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ചു പറയുന്നു എന്റെ സ്‌നേഹിതന്റെ ആ ‘ആദര്‍ശ കുപ്പാ’യത്തില്‍ കപടതയുടെ ഒരു വലിയ ‘തുള’ അന്നേ ഉണ്ടായിരുന്നു……. എത്രയൊക്കെ തുന്നിപ്പിടിപ്പിച്ചാലും പൊത്തിപ്പിടിച്ചാലും അത് പുറത്തു കാണും ബലറാമേ……..
ലോ കോളേജ് പഠനകാലത്ത് ഒരു തെരഞ്ഞെടുപ്പിനെ പോലും നേരിടാതിരുന്ന ബല്‍റാം എബിവിപിയുമായി സഹകരണ മുന്നണിയുണ്ടാക്കി കെഎസ്യു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുത്തുവെന്നും വേറെ ചില സഹപാഠികള്‍ ആരോപിക്കുന്നു. കോളേജിലെ അടിപിടികളില്‍ കാണാതിരുന്ന ബല്‍റാം പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന പ്രവര്‍ത്തകരെ കാണാനെത്തി അത് വാര്‍ത്തയാക്കാറുണ്ടെന്നും ആരോപണമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
തൃത്താല എം.എല്.എ ശ്രീ. ബല്‍റാമിന്റെ ഫാസിസ്റ്റ് വിരുദ്ധതയെ കുറിച്ച് Lasar Shine, ദി നില്‍ എന്നിവരുടെ വാളുകളില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി അവിടെ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നു….
വാക്കിലും പ്രവൃത്തിയിലുമുള്ള അന്തരം പ്രത്യയശാസ്ത്ര പ്രശ്‌നം ഒന്നുമല്ല എന്നതു പ്രായോഗിക രാഷ്ട്രീയക്കാരുടെ ഒരു പ്രധാന വാദമാണല്ലോ . പക്ഷെ ഒരു വ്യക്തിയുടെ രാഷ്ട്രീയ സത്യസന്ധതയെ കുറിച്ചും, നിലപാടുകളിലെ തെളിമയെ കുറിച്ചും പരിശോധിക്കുമ്പോള്‍ ചരിത്രപരമായ വിശകലനം അത്തരം അപഗ്രഥനത്തെ സഹായിക്കും എന്ന് നമുക്കറിയാം. വര്ഗീയതക്കെതിരെ നഖക്ഷതങ്ങള്‍ ഏല്‍പ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന വി.ടി. ബല്‍റാമിന്റെ നിലപാടുകള്‍ ആണ് ഈ കുറിപ്പിനാധാരം.
2005 ലാണ് ബല്‍റാം ലോ കോളേജില്‍ വിദ്യാര്‍ഥിയായി വരുന്നത്. വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടന പ്രവര്ത്തനം നടത്തുന്നവരും, സംഘടനയില്‍ പ്രവര്ത്തിക്കുന്നതിന് വേണ്ടി അഭ്യസികളായി എത്തുന്നവരുമെന്ന രണ്ടു വിഭാഗക്കാര്‍ ലോ കോളേജില്‍ എന്നുമുണ്ടായിരുന്നു. മുപ്പത്തഞ്ചു വയസ്സ് കഴിഞ്ഞ എത്രയോ കെ.എസ്.യു നേതാക്കന്മാരെ ഞങ്ങള്‍ കണ്ടിരിക്കുന്നു.
എല്ലാ കെ.എസ്.യു നേതാക്കളെയും പോലെ മുഖ്യധാര രാഷ്ട്രീയക്കാരന്റെ വേഷ ഭൂഷാധികള്‍, കൃത്രിമ ചിരിയും പെരുമാറ്റവും ഇതായിരുന്നു ബല്‍രാമിന്റെ ജനറല്‍ അപ്പിയറന്‌സ് (ടീ ഷര്‍ട്ടും, ജീന്‌സുമൊക്കെ പിന്നീട് സംഭവിച്ചതാണ് ഭായ്). അന്ന് കോളേജില്‍ സ്ഥിരമായിരുന്ന അടിപിടികളില്‍ പൊടിയിട്ടാല്‍ പോലും കണ്ടു പിടിക്കാന്‍ കഴിയാതിരുന്ന പ്രതിഭാസം. കോളേജില്‍ അടി ഉണ്ടാവുമെന്ന് വീട്ടില് വെച്ചേ അറിയാവുന്ന യന്ത്രം ബല്‍രാമിന്റെ കൈയില്‍ ഉണ്ടെന്നുള്ളത് ഞങ്ങളുടെ ഒരു പഴയ തമാശയാണ്. കുറ്റം പറയരുതല്ലോ, ആശുപത്രിയിലായ സ്വന്തം സംഘടനാ പ്രവര്ത്തകരെ സന്ദര്‍ശിക്കാന്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നില്ല, മാധ്യമ ഫോടോഗ്രാഫര്മാര്‍ കൂടെയുണ്ടാവണമെന്ന നിര്‍ബന്ധമൊഴിച്ച്. ഇതെല്ലാം കൊണ്ട് തന്നെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കിടയില്‍ ഷിബു ജോര്ജിന് ഉണ്ടായിരുന്നത് പോലെയുള്ള അംഗീകാരം ബല്‍രാമിനു ഉണ്ടായിരുന്നില്ല (ഷിബു കോണ്ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്ന്നുണ്ടായ സംഘര്‍ഷത്തില്‍ നട്ടെല്ല് തകര്ന്നു കിടക്കുകായാണിപ്പോള്‍).
ഇതൊക്കെ ഒരു സ്റ്റീരിയൊ ടൈപ്പ് കെ.എസ്.യുക്കാരന്റെ വിവരണം അല്ലെയെന്നു ഇത് വായിക്കുന്നവര്ക്ക് തോന്നി തുടങ്ങിയിരിക്കും. പക്ഷെ വ്യത്യസ്തനാമൊരു ബല്‍രാമിനെ അന്ന് അത്രക്കധികമാരും തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു.
കെ.എസ്.യുവിന്റെ ദൈനംദിന പ്രവര്‍ത്തങ്ങളില്‍ ഒന്നും ഇടപെടാത്ത ഒരു ‘റിയല്‍ എം.എല്.എ ഇന്‍ മേകിംഗ് മറ്റീരിയല്‍’. ജില്ലയില്‍ എവിടെ ആന്റണി വന്നാലും കൂടെയുള്ള നേതാവ്. സ്വയം സൃഷ്ടിച്ച പ്രതിച്ഛായ അന്നേ ഉണ്ടായിരുന്ന ഒരു പൊളിറ്റിക്കല്‍ കരിയറിസ്റ്റ്. ഇതാണ് ബല്‍രാമിനെ അന്നത്തെ കെ.എസ്.യു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കിയത്. ബിരുദങ്ങളുടെ നീണ്ട നിര അന്നും ചില ഉപഗ്രഹ പാണന്മാര്‍ പാടി നടന്നിരുന്നു, അപ്പോഴും ലോ കൊളെജിലാരും അതിനെ ഗൌനിചിരുന്നില്ല എന്ന് മാത്രം smile emoticon
മൂന്നു വര്ഷത്തെ തന്റെ പഠന കാലത്ത് ഒരിക്കല്‍ പോലും ബല്‍റാം ഒരു കലാലയ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. ലോ കോളേജിലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.എസ്.യു സംസ്ഥാന നേതൃത്വത്തില്‍ ഉള്ളവരെ മത്സരിപ്പിച്ചിരുന്ന കാലം ആണെന്നോര്ക്കണം. അവിടെയാണ് ഈ കരിയറിസ്റ്റ് വ്യത്യസ്തനാവുന്നതു. അദ്ദേഹം മത്സരിക്കുന്നതിന് പകരം കെ.എസ്.യു വിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയര്‍മന്‍ ആയിരുന്നു. ദോഷം പറയരുതല്ലോ, ആ തെരഞ്ഞെടുപ്പിലാണ് കെ.എസ്.യു വിനു ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് കിട്ടുന്നത്. ജനറല്‍ ക്യാപ്ടന്‍ സ്ഥാനത്തേക്ക് ദീപക് പി.സി. വിജയിച്ചു. അതെങ്ങനെ സംഭവിച്ചു എന്ന് വിശകലനം ചെയ്താല്‍ ശ്രീ. ബല്‍രാമിന്റെ ഫാസിസ്റ്റ് വിരുദ്ധ മുഖം കൂടുതല്‍ വ്യക്തമാവും.
ലോ കോളേജില്‍ അക്കാലത്ത് എ.ബി.വി.പി ശക്തമാണ്. കാമ്പസ്സിനു ചുറ്റും നാല് ശാഖകള്‍, എസ്.എഫ്.ഐ പ്രവര്ത്തകരെ ഹൊസ്റ്റലില്‍ കയറി ഭീഷണിയും, ആക്രമണവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിശീലനം ലഭിച്ച നേതാക്കള്‍, പ്രവര്‍ത്തകര്‍. ചുരുക്കത്തില്‍ നല്ല ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്ന കാലം. അവിടെയാണ് ചാണ്ടിചായന്റെ അരുവിക്കര ബുദ്ധി ബല്‍റാം പുറത്തെടുക്കുന്നത്.
ദീപക് പി.സിയുടെ അനിയന്‍ അനൂപ് പി.സിയെ എ.ബി.വി.പി സ്ഥാനര്തിയാക്കി രംഗപ്രവേശം ചെയ്യിക്കുന്നു. നാല് ക്ലാസ് പ്രതിനിധി സ്ഥാനങ്ങളില്‍ എ.ബി.വി.പിയുമായി രഹസ്യ ധാരണ ഉണ്ടാക്കുന്നു. ബല്‍റാം നേതൃത്വം കൊടുത്ത സീറ്റ് വിലപേശലും, ധാരണയും. ഫലം വന്നപ്പോള്‍ എ.ബി.വി.പി പാനലില്‍ ജനറല്‍ ക്യാപ്ടന്‍ സ്ഥാനത്തേക്ക് മത്സരിച്ചയാള്‍ക്ക് ഇരുപതില്‍ താഴെ വോട്ട്. തൊട്ടു മുന്‌പെയുള്ള വര്ഷം എഡിറ്റര്‍ സീറ്റില്‍ വിജയിച്ചതായിരുന്നു എ.ബി.വി.പി എന്ന് കൂടെ ചേര്‍ത്ത് വായിക്കണം. അന്ന് മൊത്തത്തില്‍ ലഭിച്ച വോട്ടിന്റെ കണക്കു തെരഞ്ഞെടുപ്പു വിശകലന വിശാരദനായ ബല്‍രാമിനും, അനുയായികള്‍ക്കും ഇപ്പോഴും പരിശോധിക്കാവുന്നതാണ്. പഴയ കെ.എസ്.യു എ.ബി.വി.പി പ്രവര്തകരോട് അന്വേഷിക്കുകയും ആവാം.
ശ്രീ. ബല്‍റാം ഡിസൈന്‍ ചെയ്തു പ്രാവര്‍ത്തികമാക്കിയ ഈ പരസ്പര സഹകരണ മുന്നണി ലോ കോളേജില്‍ ദീര്ഘകാലം തുടര്‍ന്നു, പിന്നീടൊരിക്കലും ഫലവത്തായില്ലെങ്കിലും. തെരഞ്ഞെടുപ്പില്‍ ധാരണയാവാം എന്ന പ്രായോഗിക രാഷ്ട്രീയ അശ്ലീതക്ക് മുന്‍പില്‍ ബല്‍രാമിന്റെ വര്ഗീയ വിരുദ്ധത താല്ക്കാലികമായി കാശിക്കു പോയിരിക്കുകയായിരുന്നു.
തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയിട്ടുള്ള ഇടപെടലുകള്‍ മാത്രമാണ് ബല്‍റാം ലോ കോളേജില്‍ നടത്തിയിട്ടുള്ളത് എന്ന് അവിടെ രാഷ്ട്രീയ പ്രവര്ത്തനം നടത്തിയിരുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും സാര്‍. ഇപ്പോള്‍ നാഴികക്ക് നാല്പതു വട്ടം മോഡി വിരുദ്ധത പറയുന്നയാള്‍ ഒരിക്കല്‍ കുട്ടി സന്ഘികളുടെ അടുക്കള അടിച്ചു വാരാന്‍ പോയ കഥ ഇടയ്ക്കിടയ്ക്ക് ഓര്ക്കുന്നത് നല്ലതല്ലേ?
ഇത് മാത്രമല്ല, ഇനിയുമുണ്ട് അനുഭവങ്ങള്‍, വഴിയെ പറയാം. ഇത് ഭാഗം I
ചിലര്‍ നടത്തുന്ന ആരോപണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ ബല്‍റാമിന്റെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്.
ഒരു വല്ല്ല്ല്യ ലോ കോളേജ്…
അതിലിങ്ങനെ മോഹന്‍ലാല്, സോറി വി.ടി.ബല്‍റാമ് വരുവാ..
ചുറ്റും എ.ബി.വി.പിക്കാര്‍ മെഴുകുതിരി കത്തിച്ചുവെച്ചേക്കുവാ..
എന്നെ അറിയില്ല്യോ!
ഞാന്‍ ചെഗുവേര
വല്ല്യ ഡി വൈ എഫ് ഐക്കാരനാ
പക്ഷേ അത് പുറത്തുപറയൂല, സഹപാഠിയാന്ന് മാത്രേ പറയൂ. -ഇങ്ങനെയാണ് ബല്‍രാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സോഷ്യല്‍ മീഡിയകളില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന വി.ടി ബല്‍റാമിനെ വെറും ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിഛായ തകര്‍ക്കാനുള്ള ശ്രമം വിലപോവില്ലെന്ന അഭിപ്രായവുമായി ബല്‍റാമിനെ അനുകൂലിക്കുന്നവരും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സജീവമാണ്..
Discussion about this post