കാസർകോട്-മംഗലാപുരം ദേശീയ പാതയിൽ പാചക വാതക ടാങ്കർ അപകടത്തിൽപെട്ട് വാതകം ചോർന്നു. അടക്കത്തു വയലിന് സമീപം പുലർച്ചെ രണ്ടു മണിയോടെയാണ് ടാങ്കർ അപകടത്തിൽപെട്ടത്.മംഗലാ പുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ടാങ്കർ റോഡിലേക്ക് മറിയുകയായിരുന്നു.
മംഗലാ പുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്. ടാങ്കറിൽ ഗ്യാസ് നിറച്ചിരിരിക്കുന്ന ഭാഗവും മുൻഭാഗവും തമ്മിൽ വേർപെട്ടു. മുൻവശത്തെ വാൽവിലൂടെയാണ് വാതക ചോർച്ച ഉണ്ടായത്.
പോലീസും ഫയർഫോഴ്സും ചേർന്ന് ചോർച്ച താത്ക്കാലികമായി അടച്ചു. അപകടസാധ്യത മുൻനിർത്തി പരിസരവാസികളെ ഒഴുപ്പിക്കുകയും പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വലിയ തോതിൽ വാതകം ചോർന്നു. ഇതിന് പിന്നാലെ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Discussion about this post