അയോദ്ധ്യാക്കേസില്‍ മധ്യസ്ഥ നിലപാട് തള്ളി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.ഇതുമായി ബന്ധപ്പെട്ട് സംഘടനകള്‍ ചീഫ് ജസ്റ്റിസിന് കത്ത് കൈമാറി.മധ്യസ്ഥ ശുപാര്‍ശകള്‍ ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം പുറത്ത് വന്നിരിക്കുന്ന ഒത്ത് തീര്‍പ്പിനോട് യോജിപ്പില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണന്നും സംഘടന വ്യക്താമക്കി. അയോധ്യയിലെ തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോർഡിന്റെ നിര്‍ദ്ദേശം നേരത്തെ പുറത്ത് വന്നിരുന്നു
Discussion about this post