ഈ വര്‍ഷവും ശബരിമലയില്‍ ആചാരലംഘനത്തിന് നിരവധിപേര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ആചാര ലംഘനം നടത്തിയ ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് ഇവര്‍ പത്തനംതിട്ട പ്രസ്ക്ലബില്‍ പത്രസമ്മേളനം വിളിച്ചു. തുലമാസ പൂജകള്‍ക്കായി നട തുറന്നിരിക്കുന്ന ഇപ്പോള്‍ ശബരിമല ചവിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ബിന്ദു വീണ്ടുമെത്തുന്നതെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വിവരം പുറത്തുവന്നതോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ശബരിമലയിലും പമ്പയിലും പോലീസ് സുരക്ഷ ശക്തമാക്കി. 500 പോലീസുകാരെ മൂന്ന് എസ്.പിമാരുടെ കീഴിലാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്.
എന്നാല്‍, ബിന്ദു അമ്മിണിയുടെ പത്തനംതിട്ടയിലെ പരിപാടികള്‍ എന്താണന്ന് പോലീസ് പുറത്ത് വിട്ടിട്ടില്ല. മണിയാര്‍ എആര്‍ ക്യാമ്പില നിന്നുള്ള പോലീസുകാരെയും നാളെ പത്തനംതിട്ട നഗരത്തില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിന്ദു വീണ്ടും പത്തനംതിട്ടയില്‍ വരുമെന്ന് പ്രഖ്യാപിച്ചതോടെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് എസ്പിമാര് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Discussion about this post