ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വ്യക്തിഹത്യ നടത്തി എന്‍എസ്എസിനെ തളര്‍ത്താന്‍ ആരും വ്യാമോഹിക്കേണ്ടെന്ന് എന്‍എസ്എസ്.
ജനറല്‍ സെക്രട്ടറിയെ വ്യക്തിഹത്യ നടത്തിയും അപകീര്‍ത്തിപ്പെടുത്തിയും എന്‍എസ്എസിനെ തളര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. നിയമവാലിയ്ക്കും കീഴവഴക്കങ്ങള്‍ക്ക് അനുസരിച്ചാണ് എന്‍എസ്എസ് നിലപാടുകള്സ്വീകരിക്കുന്നതും, പ്രവര്‍ത്തിക്കുന്നതെന്നും എന്‍എസ്എസ് വ്യക്തമാക്കുന്നു. സംഘടന മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗത്തിലാണ് എന്‍എസ്എസ് സമീപകാലത്തുണ്ടായ രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്.
പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനു വേണ്ടി അതതുകാലത്തെ ജനറല്‍ സെക്രട്ടറിമാരാണ്. തിരഞ്ഞെടുക്കപ്പെട്ട 300 പേരടങ്ങുന്ന പ്രതിനിധിസഭ, അവരില്‍നിന്ന് 27 പേരടങ്ങുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്, ബോര്‍ഡിനെ നയിക്കാന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ ഔദ്യോഗിക ഭാരവാഹികള്‍, ദൈനംദിന ഭരണനിര്‍വഹണത്തിന് അഞ്ചുപേരടങ്ങുന്ന കൗണ്‍സില്‍ എന്നിവ ഉള്‍പ്പെടുന്ന ഭരണസംവിധാനമാണ് എന്‍എസ്എസിനുള്ളത്.
എന്‍എസ്എസ് അതിന്റെ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടും സമുദായാചാര്യന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടും ഉള്ള നിലപാടുകളും പ്രവര്‍ത്തനങ്ങളും തുടരും. രാഷ്ട്രീയ താല്പര്യങ്ങള്ക്കു വഴങ്ങാനോ, മതവിദ്വേഷം വളര്‍ത്താനോ സംഘടനയെ കിട്ടില്ലെന്നും മുഖപ്രസംഗം പറയുന്നു.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെയും കൗണ്‍സിലിന്റെയും നിര്‍ദേശമനുസരിച്ചു ജനറല്‍ സെക്രട്ടറിയാണു ഭരണം നടത്തുന്നത്. നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലും നിലപാടുകളിലും തെറ്റുണ്ടെങ്കില്‍ അഭിപ്രായസമന്വയത്തിലൂടെ തിരുത്താന്‍ പരമാധികാരസഭയായ പ്രതിനിധിസഭ പോലെയുള്ള വേദികളുമുണ്ട്. സംഘടനാ സംവിധാനത്തിനു പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ നിക്ഷിപ്ത താല്പര്യക്കാരുടേതു മാത്രമാണെന്നതിനാലാണു സര്‍വീസ് സൊസൈറ്റി അത്തരം വിമര്‍ശനങ്ങളെയും പ്രവര്‍ത്തനങ്ങളെയും അവഗണിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജി. സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെല്ലാം സംഘടനയുടെ പൂര്‍ണപിന്തുണയുണ്ട്. ജനറല്‍ സെക്രട്ടറിയെ അപകീര്ത്തിപ്പെടുത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയതാല്പര്യങ്ങളും ഉണ്ട്. അത്തരം സമുദായവിരുദ്ധ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനുള്ള ശക്തി സംഘടനയ്ക്കും അതിനെ സ്നേഹിക്കുന്ന സമുദായാംഗങ്ങള്‍ക്കും ഉണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Discussion about this post