ലഖ്നൗവില്‍ ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസിലെ പാക് ബന്ധം അന്വേഷിക്കുന്നു. ഗുജറാത്ത് എടിഎസ് ആണ് കമലേഷ് തിവാരിയുടെ കൊലപാതകത്തിലെ പാക് ബന്ധത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് മൗലാന മൊഹ്സിന്‍ ഷെയ്ഖ്, റഷീദ് അഹമ്മദ് പത്താന്, ഫൈസാന്‍ എന്നീ മൂന്ന് പേരെ ഗുജറാത്ത് എടിഎസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാക് ഭീകരബന്ധം അന്വേഷിക്കുന്നതെന്നാണ് സൂചന. ഉത്തര്‍പ്രദേശ് ഗുജറാത്ത് പോലീസ് സേനകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നുണ്ട്.
ആക്രമണ ദിവസം കൊലയാളികള്‍ വാങ്ങിയ മധുരപലഹാരങ്ങളുടെ പെട്ടികള്‍ അന്വേഷണത്തിന് വലിയ തെളിവുകള്‍ ആയിരുന്നു. കൊലയാളികള്‍ തോക്ക് ഒളിപ്പിക്കാന്‍ ഈ പെട്ടി ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . റഷീദ് അഹമ്മദാണ് പ്രധാന സൂത്രധാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
കറാച്ചിയില്‍ പാകിസ്ഥാന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ദുബായിലെ ഒരു കമ്പനിയില്‍ റഷീദ് ജോലി ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഗുജറാത്ത് എടിഎസ് സംഘം കണ്ടെത്തി.റഷീദ് നേരത്തെ പാകിസ്ഥാന് സന്ദര്‍ശിച്ചിട്ടുണ്ടോ എന്നും തിവാരിയുടെ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അറിയാനാണ് ഗുജറാത്ത് എടിഎസ് സംഘം ഇപ്പോള്‍ ശ്രമിക്കുന്നത്
Discussion about this post