കെ.ടി. ജലീലിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാങ്കേതികസര്‍വകലാശാലയുടെ അക്കാദമിക് കാര്യങ്ങളില്‍ ജലീല്‍ ഇടപെട്ടെന്നാണ് പുതിയ ആരോപണം. പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി ഉത്തരവിട്ടു. സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച നടത്തിയിട്ടില്ല. മന്ത്രിയുടെ ഉത്തരവ് വൈസ് ചാന്‍സലര്‍ അതേപോലെ നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
സാങ്കേതിക സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍ തയ്യാറക്കലും പരീക്ഷാ നടത്തിപ്പും പരിഷ്കരിച്ചുകൊണ്ട് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചു. സിന്‍ഡിക്കേറ്റോ സെനറ്റോ ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടില്ല. അക്കാദമിക് സമിതികളും അറിഞ്ഞിട്ടില്ല. അവരുടെ സ്വയംഭരണാവകാശത്തെ ഹനിച്ചുകൊണ്ട് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 18-11-2018ലായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.
പിറ്റേന്നു തന്നെ വൈസ് ചാന്‍സലര്‍ ഉത്തരവ് നടപ്പാക്കിയെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ മന്ത്രി പുറപ്പെടുവിച്ച ഉത്തവുകളുടെ പകര്‍പ്പുകള്‍ സഹിതമായിരുന്നു ചെന്നിത്തലയുടെ ആരോപണം.വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തുനല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Discussion about this post