അഗര്‍ത്തല: ത്രിപുരയിലെ മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ബാദല്‍ ചൗധരിയുടെ അറസ്റ്റിനെ ന്യായീകരിച്ച് സിപിഎം രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള ആര്‍എസ്എസ്-ബിജെപി പദ്ധതിയുടെ ഭാഗമാണു കേസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഡല്‍ഹിയില്‍ ആരോപിച്ചു. ”സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവാണ് ബാദല്‍ ചൗധരി. ഗുരുതരകുറ്റങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയെന്നതാണ് ബിജെപി സര്‍ക്കാരുകളുടെ രീതി’ സീതാറാം യച്ചൂരി പറഞ്ഞു.
പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് 638 കോടി അനുവദിച്ചതില്‍ 228 കോടി തട്ടിയെടുത്തെന്ന കേസിലാണ് നിലവിലെ എംഎല്‍എയും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ബാദല്‍ ചൗധരി പിടിയിലായത്. ആറ് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ബാദല്‍ ചൗധരിയെ ആശുപത്രിയിലെത്തി ഇന്നലെ ത്രിപുര പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിഎസ്പി അജയ്കുമാര്‍ ദാസ് അറിയിച്ചു. ബാദല്‍ ചൗധരിയും ഭാര്യയും തിങ്കളാഴ്ച രാത്രി 9.10 ഓടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമെന്ന സൂചന പോലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ 9.40 ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരുന്ന് നല്‍കുന്നത് അടക്കമുളള കാര്യങ്ങള്‍ പോലിസ് നിരീക്ഷണത്തിലാണ് നടക്കുന്നത്.
ബാദല്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഒമ്പത് പോലിസുകാരെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ചൗധരിയ്ക്കും, വെസ്റ്റ് അഗര്‍ത്തല പോലിസ് മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിംഗ്, വിരമിച്ച പിഡബ്ല്യുഡി ചീഫ് എന്‍ജീനിയര്‍ സുനില്‍ ഭംമിക് എന്നിവര്‍ക്കെതിരെ അഴിമതിക്കും വഞ്ചകുറ്റത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊതുമരാമത്തുവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയര്‍ സുനില്‍ ഭൗമിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങും കേസില്‍ പ്രതിയാണ്.
Discussion about this post