വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നു വെള്ളാപ്പള്ളി നടേശൻ. ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍ ഊറ്റംകൊണ്ടു. കോണ്‍ഗ്രസ് എന്‍.എസ്.എസിന്റെ കുഴിയില്‍ വീണു.
ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല. ചകിരിച്ചോറാണ്. കെ.പി.സി.സി പ്രസിഡന്റ് വെറും സീറോയാണ്. വേറെ പണി നോക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി നടേടേശൻ.
Discussion about this post