തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷതള്ളി.
കേസില്‍ യുഎപിഎ 4(3)നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ജയരാജന് ഇനി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും.
മുന്‍കൂര്‍ ജാമ്യാപക്ഷ തള്ളിയത് പക്ഷേ സിപിഎമ്മിന് വലിയ തിരിച്ചടിയാകും. ഗുഢാലോചനക്കേസില്‍ ജയരാജനെ നേരത്തെ സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്ന സിബിഐ അടുത്ത ദിവസം തന്നെ ഇതിന് നോട്ടിസ് നല്‍കുമെന്നാണ് അറിയുന്നത്. നേരത്തെ സിബിഐയുടെ കുറ്റപത്രത്തില്‍ പി ജയരാജനെതിരെ ശക്തമായ പരാമര്ശങ്ങളുള്ലതായ വാര്‍ത്ത പുറത്ത് വന്നിരുന്നു.
നിരവധി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തന്നെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്നും, മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും കാണിച്ചാണ് ജയരാജന് ജൂലൈ 10ന് ഹരജി സമര്‍പ്പിച്ചത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 27നാണ് വിധി പറയുന്നത്.
യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യമനുവദിക്കാനാവില്ലെന്ന് സി.ബി.ഐ, പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം മധുസൂദനന്റെ വാദത്തിനിടയിലും സി.ബി.ഐ ആവര്‍ത്തിച്ചു. അന്വേഷണത്തില്‍നിന്ന് ഒളിച്ചോടാനാണ് മുന്‍കൂര്‍ ജാമ്യം തേടുന്നതെന്നും ഇതനുവദിക്കരുതെന്നും സി.ബി.ഐ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.
Discussion about this post