കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്ത് കരമനയിലും നടന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേർ. കരമന കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. ഈ മരണങ്ങൾ കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി. ദുരൂഹ മരണങ്ങളിൽ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണമുണ്ട്.
ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.
സ്വത്തുക്കൾക്ക് അന്തര അവകാശികൾ ഇല്ല എന്ന കാര്യം ഒറ്റ നോട്ടത്തിൽ തന്നെ പൊലീസിന് മനസിലായി. അതുകൊണ്ട് തന്നെ വിൽപത്രത്തിൽ പേരുള്ള രവീന്ദ്രൻ നായരെന്ന കോടതി ഗുമസ്തൻ നിരീക്ഷണത്തിലായി.
നഗരത്തിന്റെ പലഭാഗങ്ങളിലായി ഇവർക്ക് സ്ഥലമുണ്ട്. ഏകദേശം 200 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ആരോഗ്യത്തോടെ ജീവിച്ചിരുന്നവർ പെട്ടെന്ന് ഒരു ദിവസം വീട്ടിൽ മരിച്ചു കിടക്കുന്നതാണ് കാണുന്നത്.
സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.
Discussion about this post