വിസയില്ലാതെ നഗരത്തില്‍ താമസിച്ചിരുന്ന 30 ബംഗ്ലാദേശികളെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം കേസെടുക്കുകയും പ്രതികളെ തിരിച്ചു നാട്ടിലയക്കാന്‍ നടപടികള്‍ക്ക് തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനായി ഈ മാസം ആദ്യം ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബൊംമൈയാണ് തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരുടെ ഡാറ്റാബേസ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൊംമൈ വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാര്‍ വന്ന് സ്ഥിരതാമസമാക്കുന്ന രാജ്യത്തെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടകയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കണമെന്ന നിര്‍ദേശത്തിനു പുറകേയാണ് കര്‍ണാടക സര്‍ക്കാരിന്റെ ഈ തീരുമാനം.
Discussion about this post