എജി ഓഫിസിനെതിരെ ഹൈക്കോടതി പരാമര്‍ശം ഉന്നയിച്ച സംഭവത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മാത്യു ടി തോമസാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശത്തോട് തനിക്കു യോജിപ്പില്ല എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ദണ്ഡപാണി എജി ഓഫിസറായി വന്ന ശേഷം എല്ലാ കേസുകളും ജയിച്ചിട്ടുണ്ട്. ദണ്ഡപാണിയെ പൂര്‍ണ വിശ്വാസമാണ്.അതുകൊണ്ടാണ് അദ്ദേഹത്തെ ന്യായീകരിച്ചത് എന്നും മുഖ്യമന്ത്രി അറിയിച്ചു.എജിക്കെതിരെ വിമര്‍ശിച്ച ഹൈക്കോടതി ബഞ്ചിനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനവും ഉയര്‍ന്നു. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും വിസ്മരിക്കരുതെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
Discussion about this post