ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മാന്‍ കി ബാത്ത്’ പരിപാടി ഇന്ത്യയിലെ വനിതകള്‍ക്കായി സമര്‍പ്പിച്ചിരുന്നു. രാഷ്ട്രനിര്‍മ്മാണത്തില്‍ അവര്‍ നല്കിയ സംഭാവനകളെക്കുറിച്ച് അദ്ദേഹം മാന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു. തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പ്രചോദനത്തിന്റെ വിളക്കുമാടമായ ഒരു സ്ത്രീയെ കുറിച്ച് സംസാരിച്ചിരുന്നു . മേജര്‍ ഖുഷ്ബൂ കന്‍വാര്‍ ‘ഭാരത് കി ലക്ഷ്മി’ ആണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ അസം റൈഫിള്‍സിലെ വനിതാ സംഘത്തെ നയിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് മേജര്‍ ഖുഷ്ബൂ കന്‍വാര്‍ . ബസ് കണ്ടക്ടറുടെ മകളായ മേജര്‍ കന്‍വാറിനെ 2012 ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ത്തു, രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയാണ്.
രാജ്യത്തെ ഏറ്റവും പഴയ അര്‍ദ്ധസൈനിക വിഭാഗമാണ് അസം റൈഫിള്‍സ്. മേജര്‍ ഖുഷ്ബു കന്‍വാര്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ അസം റൈഫിള്‍സില്‍ സേവനമനുഷ്ഠിക്കുകയാണ്.
Discussion about this post