വാറ്റ് നിലവിലുണ്ടായിരുന്ന കാലത്തെ നികുതിയുടെ പേരിൽ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികളുടെ പ്രതിഷേധം.
ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധ സമരം നടത്തും.സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്കു മുന്നിലും ധർണ നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ് അറിയിച്ചു.
രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരപരിപാടികൾ തുടങ്ങുമെന്നു സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ പറഞ്ഞു. 2011 മുതൽ 16 വരെയുള്ള കാലയളവിലെ വാറ്റിന്റെ പേരിലുള്ള തുക അടയ്ക്കാൻ വ്യാപാരികൾക്കു നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം.പലതവണ സംസ്ഥാന സർക്കാരിനു നിവേദനം നല്കിയിട്ടും ഫലമുണ്ടായിട്ടില്ല. കടയടപ്പ് സമരംകൊണ്ടു ഫലമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദീന് അറിയിച്ചു.
Discussion about this post