ഡല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുന്ന ഓരോ മിനിറ്റും രാജ്യത്തിന്റെ ഖജനാവിന് നഷ്ടമാവുന്നത് ഏകദേശം 29,000 രൂപയാണെന്ന് കണക്കുകള്‍. മണ്‍സൂണ്‍ സെഷന് പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ 35 കോടി രൂപയായിരിക്കും രാജ്യത്തിന്റെ ഖജനാവിന് നഷ്ടപ്പെടുക.
രാജ്യസഭ ശരാശരി അഞ്ച് മണിക്കൂറും, ലോകസഭ പതിനൊന്ന് മണിക്കൂറുമാണ് സാധാരണ പ്രവര്‍ത്തിക്കുന്നത്.
ക്യാപം, ലളിത് മോദി വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. എട്ട് ലക്ഷത്തോളം രൂപ ഇതിനകം നഷ്ടപ്പെട്ടു. രാജ്യത്തിന്റ വികസനത്തിനുള്‍പ്പടെ ചിലവഴിക്കേണ്ട സമയം നഷ്ടമാകുന്നത് കൂടാതെയുള്ള സാമ്പത്തിക നഷ്ടം മാത്രമാണിത്. ആരും രാജിവെക്കില്ലെന് നിലപാടില്‍ ഭരണപക്ഷവും, രാജിയില്ലാതെ സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തതോടെ മണ്‍സൂണ്‍ സെഷന് പൂര്‍ണമായും നഷ്ടപ്പെടാനാണ് സാധ്യത.
Discussion about this post