ഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ക്രിമിനല്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ക്കരി ആവശ്യപ്പെട്ടു. സുഷമ സ്വരാജ് ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും രാജ്യത്തിന്റെ അംബാസഡറായ സുഷമയെ ക്രിമിനല്‍ എന്ന് വിളിച്ചത് തെറ്റാണെന്നും ഗഡ്ക്കരി അറിയിച്ചു.
ഇന്നലെ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സുഷമ സ്വരാജിനെതിരെ രാഹുല്‍ ക്രിമിനല്‍ എന്ന പദം ഉപയോഗിച്ചത്. സുഷമ സ്വരാജ് ക്രിമിനല്‍ പ്രവര്‍ത്തി ചെയ്തുവെന്നും അങ്ങനെയുള്ളവര്‍ ജയിലില്‍ പോകുകയാണ് പതിവെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍.
രാജ്യത്തോട് മാപ്പുപറയാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്കുന്ന കാര്യം ആലോചിക്കുമെന്നും ഗഡ്ക്കരി വ്യക്തമാക്കി. രാഹുലിന്റെ പദപ്രയോഗം നിര്‍ഭാഗ്യകരമാണ്. ഇതിലൂടെ വിദേശകാര്യമന്ത്രിയെ അല്ല രാജ്യത്തെയൊന്നാകെയാണ് രാഹുല്‍ അപമാനിച്ചതെന്നും ഗഡ്ക്കരി ചൂണ്ടിക്കാട്ടി.
Discussion about this post