പാലക്കാട് അട്ടപ്പാടിയിൽ മഞ്ചക്കാട് മാവോവാദികൾ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. മൂന്ന് വീഡിയൊ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.ചൊവ്വാഴ്ച ആദ്യം കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടക്കവെയുണ്ടായ ഏറ്റമുട്ടലിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. വെടിയേൽക്കാതിരിക്കാനായി പോലീസുകാർ നിലത്ത് പതുങ്ങിയരിക്കുന്നതും വെടിവെപ്പിന്റെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്. ഈ വെടിവെപ്പിൽ് ഒരു മാവോവാദി കൊല്ലപ്പെട്ടിരുന്നു.
ഇൻക്വസ്റ്റ് നടക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ വെടിവെപ്പിൽ നിന്ന് നിലത്ത് കമഴ്ന്ന് കിടന്നാണ് പോലീസ് ഉദ്യോഗസ്ഥരും സബ്കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും രക്ഷപ്പെട്ടതെന്നാണ് കഴിഞ്ഞ ദിവസം പാലക്കാട് എസ്.പി പറഞ്ഞത്. ഇത് സാധൂകരിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.എന്നാൽ ആദ്യ ദിവസത്തെ ഏറ്റമുട്ടലിന്റെ ദൃശ്യങ്ങളൊന്നും പുറത്തുവിട്ടവയിലില്ല. ആദ്യ ദിവസത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അവ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു.
Discussion about this post