സോഷ്യല്‍ മീഡിയായ വാട്‌സ് ആപ്പിലൂടെ വ്യാജനഗ്‌നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടിയും നര്‍ത്തകിയുമായ ആശാ ശരത് പൊലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങളെ കുറിച്ച് സൈബര്‍ സെല്ലിന്റെ അന്വേഷണം ആവശ്യപ്പെട്ടാണ് ആശ ശരത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ആശയുടേതെന്ന് തോന്നുന്ന തരത്തിലുള്ള ചില വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
രണ്ട് ദിവസമായി ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നു എന്ന് അറിഞ്ഞതിനാലാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് ആശ ശരത് പറഞ്ഞു. തനിക്ക് ഉണ്ടായ അനുഭവം ഒരു സ്ത്രീയ്ക്കും ഉണ്ടാകരുത്. ഇത്തരം കാര്യങ്ങളില്‍ പൊലീസില്‍ നിന്നും കര്‍ശന നടപടി ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ആശ പറഞ്ഞു.
Discussion about this post