കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിനെ വയനാട്ടിലേക്ക് സ്ഥലമാറ്റം. അബ്ദുൾനാസറിനെ വയനാട് ജില്ലാ കളക്ടറായി നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എം. അഞ്ജനയാണ് പുതിയ കൊല്ലം ജില്ലാ കളക്ടർ. വയനാട് ജില്ലാ കളക്ടർ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും.
കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടർ ആനന്ദ് സിംഗിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ജി.എസ്.ടി. സ്പെഷ്യൽ കമ്മീഷണറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. അവധിയിലായിരുന്ന രാജമാണിക്യമാണ് പുതിയ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടർ
സ്പോർട്സ് ആന്റ് യൂത്ത് അഫയേഴ്സ് ഡയറക്ടർ ജെറോമിക് ജോർജിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നൽകും. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രേണു രാജിന് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ചുമതല നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Discussion about this post